വധഗൂഢാലോചനക്കേസ്‌ : സായ്‌ ശങ്കർ മാപ്പുസാക്ഷി ആകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാകും. സായ് ശങ്കറിനെ മാപ്പുസാക്ഷി ആക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിമുമ്പാകെ അപേക്ഷ നല്‍കി. സായ് ശങ്കറിന് കോടതി നോട്ടീസ് അയച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നിന് കോടതിയില്‍ ഹാജരാകണം. ദിലീപിന്റെയും കേസിലെ മറ്റുപ്രതികളുടെയും മൊബൈല്‍ ഡാറ്റകള്‍ മായ്ക്കുവാന്‍ സഹായിച്ചത് സായ് ശങ്കറാണ്.

നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമാ മേഖലയില്‍ നിന്നടക്കമുളളവര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *