ഖമനയിയുടെ വധം, ഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ ദുഃഖാചരണം

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം. ഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ ദുഃഖാചരണം. നയതന്ത്രര്‍ക്ക് അനുശോചനം രേഖപ്പെടുത്താന്‍ എംബസിയില്‍ പുസ്തകം. ഇന്നും നാളെയും ഒന്‍പതാം തീയതിയും എംബസി സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്താം. റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അനുശോചനത്തിന് എത്തി.

നിലവില്‍ ഒരു ചര്‍ച്ചകള്‍ക്കും ഇറാന്‍ തയ്യാറല്ല, കൊല്ലപ്പെട്ടത് തങ്ങളുടെ പിതാവെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസിഡര്‍ മുഹമ്മദ് ഫത്താലി പറഞ്ഞു. അദ്ദേഹം നിലകൊണ്ടത് ചരിത്രത്തിലെ ശരിയുടെ ഭാഗത്ത്. ഇറാന്‍ യുദ്ധം ആഗ്രഹിച്ചിട്ടില്ല. ഇറാന്‍ യുദ്ധത്തിനും സമാധാനത്തിനും തയ്യാറാണ്. പക്ഷെ സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയത് തങ്ങളല്ല..

പശ്ചിമേഷ്യ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പാശ്ചാത്യ ശക്തി പശ്ചിമേഷ്യയുടെ സമ്പത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഈ അവസരത്തില്‍ അമേരിക്കയുമായി സമവായം സാധ്യമല്ല. കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ പോലും തകര്‍ത്തു. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി, ഇറാന്‍ സത്യസന്ധത ആണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിന് പകരം കയ്‌പേറിയ അനുഭവങ്ങള്‍ ലഭിച്ചു. ഇറാന്റെ ശേഷി എന്താണെന്ന് അമേരിക്കയ്ക്ക് അറിയാം. യുദ്ധം അവസാനിപ്പിക്കേണ്ടത് എപ്പോഴെന്ന് തീരുമാനിക്കേണ്ടത് ഇപ്പൊള്‍ ഇറാന്‍ ആണ്. ഇറാനെക്കൊണ്ട് എന്ത് സാധിക്കുമെന്ന് അമേരിക്കയ്ക്ക് ബോധ്യമുണ്ട്. ഇറാന്‍ അയല്‍ രാജ്യങ്ങളെ ആക്രമിച്ചിട്ടില്ല.