ഷാജഹാന്‍ കൊലപാതകം ; രണ്ട് പേര്‍ കസ്റ്റഡിയിൽ

പാലക്കാട് : സി പി എം പ്രദേശിക നേതാവ് ഷാജഹാനെ   വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. കേസില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൊലപാതക സംഘത്തില്‍ നേരത്തെ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. സി പി എം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ് ഷാജഹാനെയാണ് (40)  വെട്ടിക്കൊന്നത്. കുന്നങ്കാട് ജങ്ഷനില്‍ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഷാജഹാന്റെ കാലിലും തലയ്ക്ക് പിറകിലുമായാണ് വെട്ടേറ്റത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങാന്‍ കുന്നങ്കാട് ജങ്ഷനില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. വെട്ടിയ ശേഷം അഞ്ച് പേരും ഓടി രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *