ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരന് നേരെ ആക്രമണം; കുത്തി പരിക്കേല്‍പ്പിച്ച അക്രമിയെ പിടികൂടി

മരുസാഗര്‍ എക്സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്.ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തിയ സമയത്തായിരുന്നു സംഭവം. ദേവദാസിന്റെ കണ്ണിന് സമീപമാണ് കുപ്പി കൊണ്ട് സഹയാത്രികനായ ഗുരുവായൂര്‍ സ്വദേശി സിയാദ് കുത്തിയത്.

വാക്ക്തര്‍ക്കത്തെ തുടര്‍ന്നാണ് സിയാദ് ആക്രമിച്ചതെന്നാണ് വിവരം. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ആര്‍.പി.എഫ് പിടികൂടുകയായിരുന്നു.ഇയാള്‍ക്കെതിരെ കേസെടുത്തു. ദേവന്റെ പരിക്ക് ഗുരുതരമല്ല.

ഇദ്ദേഹത്തെ ആദ്യം ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അക്രമിയുടെ കൈയ്ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഷൊര്‍ണൂരില്‍ ട്രെയിന്‍ പിടിച്ചിട്ട സമയം ട്രാക്കിലേക്ക് ഇറങ്ങിയ അക്രമി സമീപം കിടന്ന കുപ്പി പൊട്ടിച്ച് ട്രെയിനില്‍ കയറി ദേവദാസിനെ കുത്തുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *