നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം ആദ്യഘട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് സംസ്ഥാന സമിതിയുടെ അംഗീകാരം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സിപിഎം ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സംസ്ഥാന സമിതി തീരുമാനമെടുത്തു. വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

കുന്നംകുളം മണ്ഡലത്തില്‍ എസി മൊയ്ദീന്‍, മണലൂരില്‍ സി രവീന്ദ്രനാഥ്, വൈപ്പിനില്‍ എംപി ഷൈനി, തൃപ്പൂണിത്തുറയില്‍ കെഎന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.

പാര്‍ട്ടിയിലെ യുവനേതാവായ എം സ്വരാജ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തിയ പി സരിനും സീറ്റ് നല്‍കിയിട്ടില്ല.

അതേസമയം, പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്നാണ് വിവരം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷമേ സിപിഎം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കൂവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.