അറ്റ്ലസ് രാമചന്ദ്രൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചു

അറ്റ്ലസ് രാമചന്ദ്രൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എൻ ഷംസീർ അനുശോചിച്ചു.സ്ഥാപനവും പരസ്യ വാചകവും ഒരു വ്യക്തിയുടെ അടയാളമാവുക അപൂർവമാണ്. അറ്റ്ലസ് രാമചന്ദ്രൻ അത്തരമൊരു വ്യക്തിത്വമാണ്.
വ്യവസായി എന്ന നിലയിൽ മാത്രമല്ല, മനുഷ്യ സ്നേഹി, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രവാസി മലയാളികളുടെയും കേരളീയരുടേയും ഇടയിൽ ഏറെ സ്വീകാര്യനായിരുന്നു അദ്ദേഹം.
‘വൈശാലി’ അടക്കം നിരവധി നല്ല സിനിമകളുടെ നിർമ്മാതാവെന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.