ചലച്ചിത്ര നടന് സുനില്‍ സുഖദയുടെ കാറിന് നേരേ ആക്രമണം; മര്‍ദിച്ചെന്നും പരാതി

ചലച്ചിത്ര താരം സുനില്‍ സുഖദയുടെ കാറിന് നേരേ യുവാക്കളുടെ ആക്രമണം. തൃശൂര്‍ കുഴിക്കാട്ടുശ്ശേരിയില്വച്ച് രണ്ട് ബൈക്കുകളിലായി വന്ന നാല് യുവാക്കള്‍ ചേര്‍ന്നാണ് കാറിന് നേരേ ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സുനില്‍ സുഖദ, ബിന്ദു, തങ്കം, കല്യാണി എന്നിവരുള്‍പ്പെടെയുളള നാടക സംഘാംഗങ്ങള്‍ക്ക് ആക്രമത്തില്‍ പരുക്കേറ്റു. തനിക്കും ഒപ്പമുണ്ടായിരുന്ന ബിന്ദു, തങ്കം, കല്യാണി, സജ്ഞു എന്നിവര്‍ക്ക് മര്‍ദനമേറ്റതായും സുനില്‍ സുഖദ പറഞ്ഞു. സംഭവത്തില്‍ ആളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.