തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. പി സി ജോർജിനെ സ്വീകരിക്കാൻ വന്നവരാണ് മാദ്ധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തത്. അക്രമികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് പ്രസിഡൻ്റ് എം.രാധാകൃഷ്ണനും സെക്രട്ടറി എച്ച്. ഹണിയും ആവശ്യപ്പെട്ടു.