തിരുവനന്തപുരം മ്യൂസിയം പരിസരത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ ആക്രമണം

തലസ്ഥാനവാസികള്‍ക്ക് ആശങ്കയായി മ്യൂസിയം പരിസരത്ത് സ്ത്രീകള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടക്കുന്നു.
ബൈക്കില്‍ എത്തിയ രണ്ടംഗസംഘമാണ് ഇന്നലെ സ്ത്രീയ്ക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ രാത്രി 11:45ന് കനകനഗര്‍ റോഡിലായിരുന്നു സംഭവം.
സാഹിത്യ ഫെസ്റ്റിനുശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു യുവതി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. മാല മോഷണം നടത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.