തിരുവനന്തപുരത്ത് സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ; ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്‌

തിരുവനന്തപുരത്ത് അർദ്ധരാത്രി നടുറോഡിൽ സ്ത്രീയെ ആക്രമിച്ചിട്ട് ദിവസങ്ങൾ പീന്നിട്ടിട്ടും ​ഇതുവരെ പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പൊൾ സംഭവത്തി​ന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പാറ്റൂര്‍ മുതൽ സ്ത്രീയെ അക്രമി ബൈക്കിൽ പിന്തുടരുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. പ്രതിയെ കുറിച്ച് ലഭിച്ചത് നിര്‍ണ്ണായക വിവരങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം പതിമൂന്നിനായിരുന്നു സംഭവം.

മരുന്ന് വാങ്ങാൻ രാത്രി പുറത്തിറങ്ങിയ സ്ത്രീയാണ് പാറ്റൂര്‍ ജംങ്ഷനിലേക്ക് എത്തിയത്. പണമെടുത്തില്ലെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ വീട്ടിലേക്ക് തന്നെ മടങ്ങി. ഇവിടം മുതലാണ് അക്രമി സ്ത്രീയെ പിന്തുടരുന്നത്. പാറ്റൂര്‍ മുതൽ സ്ത്രീയുടെ പിന്നാലെ അക്രമി ഉണ്ടായിരുന്നു. പരാതിക്കാരിയെ കയറിപ്പിടിക്കുകയും മുഖം ചുമരിലിടിക്കുകയും ചെയ്ത ശേഷം ഹെൽമറ്റ് ധരിച്ച അക്രമി മുന്നോട്ട് പോകുന്നതാണ് ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *