പി ജയരാജന്റെ പേരില്‍ വാട്‌സ്ആപ്പിലൂടെ പണം തട്ടാന്‍ ശ്രമം

കണ്ണൂര്‍: മുതിര്‍ന്ന സിപിഐഎം നേതാവും ഖാദി ബോര്‍ഡ് ചെയര്‍മാനുമായ പി ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം. വാട്‌സ്ആപ്പില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് പരാതി. കൊയിലാണ്ടി സ്വദേശിയുടെ നമ്പര്‍ ഉപയോഗിച്ചാണ് പണം തട്ടാന്‍ ശ്രമിച്ചത്.

സംഭവത്തില്‍ കണ്ണൂര്‍ അഡീഷണല്‍ പൊലീസ് സുപ്രണ്ടിന് പി ജയരാജന്‍ പരാതി നല്‍കി. വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് നിരവധി പേരോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. ആരെങ്കിലും പണം അയച്ചുകൊടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. സംഭവം പൊലീസ് അന്വേഷിച്ച് വരികയാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും ഇത്തരത്തില്‍ പണം തട്ടാന്‍ ശ്രമം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *