മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമം; വി.ഡി. സതീശനെയും കെ.സുധാകരനെയും ഗൂഢാലോചനക്കേസില്‍ പ്രതിചേർക്കണം.ഡി വൈ എഫ്‌ ഐ 

മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ.പി.സി പി പ്രസിഡൻ്റ് കെ.സുധാകരനെയും ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ക്കണമെന്ന് ഡി വൈ എഫ്‌ ഐ ആവശ്യപ്പെട്ടു.

ഡി വൈ എഫ്‌ ഐ ഇത് സംബന്ധിച്ച്‌ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. അത് കൂടാതെ കോടതിയില്‍ സ്വകാര്യ അന്യായവും ഫയല്‍ ചെയ്തിട്ടുണ്ട്. നിയമപരമായി ഇത് മുന്നോട്ട് കൊണ്ടുപോകുമെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.

പോലീസ് കൃത്യമായ അന്വേഷണം നടത്തിയാണ് വധശ്രമ ഗൂഢാലോചനക്കേസ് എടുത്തിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളെ വിമാനത്തില്‍ കയറ്റിയതിന് പിന്നില്‍ ഇരുവര്‍ക്കും പങ്കുണ്ട്. കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുത്തത്. വാട്സ്‌ആപ്പ് ചാറ്റ് പുറത്തുവന്നിട്ടും അവര്‍ നിഷേധിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം ഈ ക്രിമിനലുകളെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. ഇവരുടെ അറിവോടെയാണ് വധശ്രമം നടന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം. മുഖ്യമന്ത്രിയെ അപായപ്പെടുത്തുക എന്നതായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യമെന്നും സനോജ് ന്ന ആരോപിച്ചു.

Topic: Attempt to kill the Chief Minister by plane; V.D. Satheesan and K. Sudhakaran should be charged in the conspiracy case. DYFI

Leave a Reply

Your email address will not be published. Required fields are marked *