മ്യൂസിയത്ത് പ്രഭാത സവാരിക്കെത്തിയ യുവതിക്ക് നേരെ പീഡന ശ്രമം;
ആക്രമണം തലസ്ഥാനത്തെ ആതീവ സുരക്ഷാമേഖലയില്‍

തലസ്ഥാനനഗരിയില്‍ രാവിലെ പ്രഭാത സവാരിക്കിറങ്ങിയ യുവതിക്ക് നേരെ പീഡന ശ്രമം. കഴിഞ്ഞ ബുധനാഴ്ച കോര്‍പ്പറേഷന് മുന്‍വശത്തെ മ്യൂസിയത്തിന്റെ ഗേറ്റിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇന്നോവയില്‍ എത്തിയ യുവാവാണ് യുവതിയെ അക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരവധി പേര്‍ നടക്കാനും വ്യായമത്തിനുമായി എത്തുന്ന സ്ഥലമാണ് മ്യൂസിയം.
പതിവുപോല പുലര്‍ച്ചെ 4.30നും 4.45നും ഇടയിലാണ് യുവതി പ്രഭാത സവാരിക്ക് ഇറങ്ങിയത്. നന്ദന്‍കോട് ഭാഗത്ത് നിന്ന് കാറില്‍ എത്തിയ യുവാവ് അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി തടയാന്‍ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മ്യൂസിയത്തികത്തേക്കാണ് യുവാവ് മതില്‍ ചാടി രക്ഷപ്പെട്ടത്. അക്രമിയെ പിടിക്കാന്‍ യുവതി ശ്രമിച്ചുവെങ്കിലും ഓടുന്നതിനിടയില്‍ വീണതിനാല്‍ യുവാവ് കടന്നു കളഞ്ഞു. സംഭവത്തില്‍ യുവതി ്മ്യൂസിയം പൊലീസില്‍ പരാതി നല്‍കി.