ഭക്തിസാന്ദ്രമായി തലസ്ഥാനം; ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ഭക്തര്‍

ആറ്റുകാല്‍ പൊങ്കല മഹോത്സവത്തിന് ഒരുങ്ങി തിരുവനന്തപുരം നഗരം. നഗരവീഥികളും ക്ഷേത്ര പരിസരവും ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പുലര്‍ച്ചെ മുതല്‍ തന്നെ പൊങ്കാലക്കുള്ള തയ്യാറെടുപ്പിലാണ് ഭക്തര്‍. രാവിലെ 10.30 ന് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ പൊങ്കാല സമര്‍പ്പണത്തിന് തുടക്കമാകും. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ നടക്കുന്ന പൊങ്കാല അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പേരാണ് തലസ്ഥാനത്തെത്തിയിട്ടുളളത്.ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം അർപ്പിക്കുക. ചൂട് കൂടുതലായതിനാൽ ധാരാളം വെളളം കുടിക്കണമെന്നും ആരോഗ്യപ്രശ്‌നമുള്ളവർ ശ്രദ്ധയോട് കൂടി പൊങ്കാലയ്ക്ക് എത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നഗരത്തിൽ കൂടുതൽ ശുചിമുറികൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *