ട്രാൻസ്‌ ദമ്പതികളായ സിയയ്‌ക്കും സഹദിനും കുഞ്ഞ്‌ പിറന്നു

 ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും ഇത് സ്വപ്നസാക്ഷാത്കാരം. ട്രാൻസ്മെൻ സഹദ് കുഞ്ഞിന് ജന്മം നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ സിസേറിയനിലൂടെയാണ് കുഞ്ഞ് ജനിച്ചത്. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു.

സഹദും കുഞ്ഞും സുഖമായിരിക്കുന്നെന്നും കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്താന്‍ താല്പര്യം ഇല്ലെന്നും മാതാവ് സിയ പറഞ്ഞു. ബ്രെസ്റ്റ് റിമൂവ് ചെയ്ത് ട്രാന്‍സ്മെന്‍ ആവാനുള്ള തയ്യാറെടുപ്പിനിടയിലും സിയയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹദ് ഗര്‍ഭം ധരിക്കുകയായിരുന്നു.

കോഴിക്കോട് സ്വദേശിയായ സിയ നര്‍ത്തകിയും നൃത്താധ്യാപികയുമാണ്. സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായ സഹദ് ചികിത്സ തുടങ്ങിയതുമുതല്‍ ഒരു വര്‍ഷത്തിലേറെയായി അവധിയിലാണ്. തിരുവനന്തപുരത്താണ് സഹദിന്റെ വീട്. കോഴിക്കോട്ടെത്തിയ സഹദ് ഇവിടെവെച്ചാണ് സിയയെ പരിചയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *