അധ്യാപകന്‍ ‘ബാഡ് ടച്ച്’ ചെയ്‌തെന്ന് വിദ്യാര്‍ത്ഥിനി;
അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി സ്‌പെഷ്യല്‍ കോടതി

അദ്ധ്യാപകന്‍ തന്നെ ‘ബാഡ് ടച്ച്’ ചെയ്‌തെന്ന വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ അധ്യാപകന്റെ ജാമ്യപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആജ് സുദര്‍ശനനാണ് ജാമ്യപേക്ഷ തള്ളിയത്. സ്‌കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് പ്രതി. പ്രതി പല തവണ തന്റെ ശരീരഭാഗങ്ങളില്‍ പിടിച്ചിട്ടുണ്ടെന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി.
പല തവണ ഇതാവര്‍ത്തിച്ചത് ‘ബാഡ് ടച്ച്’ ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്നും ഏഴാം ക്ലാസുകാരിയുടെ പരാതിയില്‍ പറയുന്നു. ക്ലാസ്സ്റൂമിന്റെ പുറത്ത് വെച്ച് കാണുമ്പോളൊക്കെ തന്നെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും പ്രതി പറഞ്ഞിട്ടുണ്ട്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2023 ഫെബ്രുവരി 10 ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. എന്നാല്‍ കേസില്‍ താന്‍ നിരപരാധി ആണെന്നും തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതി ജാമ്യപേക്ഷ നല്‍കിയത്. എന്നാല്‍
മാതൃകയാകേണ്ട അദ്ധ്യാപകന്റെ പ്രവര്‍ത്തി ന്യായീകരിക്കാനില്ലായെന്ന് പറഞ്ഞ് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.