പീഡന ആരോപണത്തില്‍ പി സി ജോര്‍ജിന് ജാമ്യം

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തളളി.വാദം പൂര്‍ത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത്. കോടതിയില്‍ ശക്തമായ വാദത്തിന് ശേഷമാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ് പിസി ജോര്‍ജ്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും, കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പി.സി.ജോര്‍ജിനായി ഹാജരായ അഡ്വ.ശാസ്തമംഗലം അജിത് കുമാര്‍ പ്രോസിക്യൂഷന്റെ വാദങ്ങളെ ശക്തമായി എതിര്‍ത്തു. പരാതിക്കാരിയുടെ വിശ്വസ്യതയെ പ്രതിഭാഗം കോടതിയില്‍ ചോദ്യം ചെയ്തു
പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് പിസി ജോര്‍ജ് അറസ്റ്റിലായത്.പരാതിയില്‍ മ്യൂസിയം പൊലീസാണ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (A) വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പരാതിയില്‍ ആരോപിച്ചു.