കെ.എസ്.ശബരീനാഥന് ജാമ്യം; മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും കിട്ടിയ കനത്ത തിരിച്ചടി, പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നടന്ന വധശ്രമ ഗൂഢാലോചന കേസില്‍ കെ.എസ്.ശബരീനാഥന് ജാമ്യം അനുവദിച്ച കോടതി നടപടി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും കിട്ടിയ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശബരീനാഥനെ ജയിലില്‍ അടയ്ക്കാന്‍ നടത്തിയ ഗൂഢാലോചന തകര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഈ ഗൂഢാലോചനയുടെ കേന്ദ്രം. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അമിതാധികാരശക്തി പ്രവര്‍ത്തിക്കുകയാണ്. ഈ ശക്തികള്‍ തൊടുന്നതെല്ലാം തിരിച്ചടിക്കുകയാണ് അമിതാധികാരശക്തിയുടെ പേര് പറഞ്ഞ് അയാളെ വലിയ ആളാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും വി.ഡി.സതീശന്‍ പറഞ്ഞു
Topic : Bail to KS Sabrinathan; A heavy blow to the Chief Minister and his office, the Leader of the Opposition