ബല്‍റാം കുമാര്‍ ഉപാധ്യായ പുതിയ ജയില്‍ മേധാവി ; സുധേഷ് കുമാര്‍ ഐപിഎസ് വിരമിച്ച ഒഴിവിലാണ് നിയമനം

സംസ്ഥാനത്തിന്റെ പുതിയ ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായ ഐ.പി.എസിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. സുധേഷ് കുമാര്‍ ഐ.പി.എസ് വിരമിച്ച ഒഴിവിലാണ് നിയമനം.
നിലവില്‍ ബറ്റാലിയന്‍ എ.ഡി.ജി.പിയായ ബല്‍റാം കുമാര്‍ നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്നു.