ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ഇഡി റെയ്ഡ് ; ജീവനക്കാരെ ഓഫീസില്‍ പ്രവേശിക്കുന്നത് തടഞ്ഞു

ബി ബി സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ ഓഫീസുകളിലാണ് റെയ്ഡ്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ്്.

മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് അടക്കമുള്ളവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തെന്ന് പരാതിയുണ്ട്. ഇത് റെയ്ഡ് അല്ലെന്നും സര്‍വേ ആണെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്താരാഷ്ട്ര നികുതി, വിനിമയ മൂല്യ ക്രമവിരുദ്ധത തുടങ്ങിയ ആരോപണങ്ങള്‍ പരിശോധിക്കുകയാണ് ലക്ഷ്യം. അക്കൗണ്ട് ബുക്കുകള്‍ പരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഡോക്യുമെന്ററി ഈയടത്തുയാ രണ്ട് ഭാഗങ്ങളായി ബിബിസി സംപ്രേക്ഷണം ചെയ്തിരുന്നു. ഐ ടി നിയമത്തിലെ അടിയന്തര അധികാരം ഉപയോഗിച്ച് യുട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം കേന്ദ്രം തടഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *