എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബി ബി സിയിലെ റെയ്ഡ് മൂന്നാം ദിവസത്തിലേക്ക്

ബി ബി സി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന മൂന്നാം ദിവസത്തിലേക്ക്. മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ കഴിഞ്ഞ രണ്ട് ദിവസവും പരിശോധന തുടർന്നു. നികുതി നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സർവേ എന്ന പേരിൽ റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഇന്നും തുടരും.

ബി ബി സി ഇന്ത്യയുടെ മാനേജ്‌മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും കമ്പ്യൂട്ടറുകളിൽ നികുതി, ബില്ലുകൾ, കള്ളപ്പണം എന്നീ കീ വേഡുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുകയും ചെയ്തിട്ടുണ്ട്. ചില മുതിർന്ന ജീവനക്കാരുടെ മൊബൈൽ ഫോണുകളിലെ വിവരങ്ങൾ കോപ്പി ചെയ്തതായും റിപോർട്ടുണ്ട്. ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സ്വീകരിക്കാൻ ജീവനകാർക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ബി ബി സി ആവശ്യപ്പെട്ടു. ബ്രോഡ്കാസ്റ്റിംഗ് ഡിപാർട്ട്‌മെന്റ് ഒഴികെയുള്ള ജീവനകാർക്കാണ് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തിയത്.

വ്യക്തിഗത വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാമെന്നും എന്നാൽ, ശമ്പളവുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും ഇ മെയിൽ സന്ദേശത്തിൽ അറിയിച്ചു. ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാനും ബി ബി സി ആവശ്യപ്പെട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *