മദ്യപാനം ഇനി ചെലവേറും ! ജവാന് ഇനി 630 , ഹണിബീ 850 ; ഓള്‍ഡ് മങ്ക് 1000 മുതല്‍; ബെവ്‌കോയിലെ പുതിയ മദ്യവില അറിയാം

സംസ്ഥാനത്ത് മദ്യവിലയിൽ വർധന. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും

തിരുവനന്തപരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്താനാണിത്.

മാസങ്ങൾക്ക് മുൻപ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചത്. 400 കോടി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. ഏപ്രിൽ മുതൽ വില വർധന പ്രാബല്യത്തിൽ വരും. ബവ്റിജസ് കോർപറേഷന്റെ ചില ബ്രാൻഡുകളിൽ വരുന്ന വില വ്യത്യാസം ഇങ്ങനെ:

ബവ്റിജസ് കോർപറേഷന്റെ വില, പഴയ വില, പുതുക്കിയ വില

ഡാഡിവിൽസൺ–750 എംഎൽ: 680–700

ഓൾഡ് മങ്ക്– 980–1000

ഹെർക്കുലീസ്– 800–820

ജവാൻ –1000എംഎൽ: 610–630

ജോളി റോജർ– 990–1010

ഒസിആർ– 670–690

ഓഫിസേഴ്സ് ചോയ്സ്– 780–800

നെപ്പോളിയൻ– 750–770

മാൻഷൻ ഹൗസ്– 990–1010

ഡിഎസ്പി ബ്ലാക്ക്– 930–950

ഹണിബീ– 830–850

എംജിഎം– 670–690

റെമനോവ്– 900–920

Leave a Reply

Your email address will not be published. Required fields are marked *