ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പറശ്ശാലയിൽ

പാറശാല :ഭാരതമാകെ പര്യടനം നടത്തി ഇൻഡ്യയെ നേരിട്ടറിയാനും കേൾക്കാനുമായി രാഹുൽഗാന്ധി നേതൃത്വം നൽകി പ്രയാണം തുടരുന്ന ഭാരത് ജോഡോ കാൽനടയാത്ര കേരളത്തിൽ പ്രവേശിച്ചിരിക്കുന്നു. കേരളത്തിലെ കോൺഗ്രസിന്റെ സമുന്നത നേതാക്കൾ യാത്രയെ വരവേറ്റു. പണ്ട് ദേശീയനേതാവ് എസ് ചന്ദ്രശേഖർ നയിച്ച ഭാരതയാത്രക്ക് ശേഷം മറ്റൊരു ദേശീയ നേതാവ് നയിക്കുന്ന ഈ യാത്രക്ക് പ്രാധാന്യം ഏറെയാണന്ന് പറയുകതന്നെ വേണം. എന്ത് കൊണ്ടും ശ്രദ്ധേയവും അതിലേറെ പ്രശസ്തിയേറിയതുമാണ് ഈ കാൽനട യാത്ര. ഈ യാത്ര കാണാനും കേൾക്കാനും കേരളം കാത്തിക്കുക തന്നെയാണ്… ( ഭാരതയാത്ര ചന്ദ്രശേഖർ നടത്തിയത് പ്രധാനമന്ത്രിയാകുന്നതിന് മുൻപായിരുന്നു എന്നത് ചരിത്രം)