ഭാരത് ജോഡോ യാത്ര ഇന്ന് മൂന്നാം ദിനം :നാഗര്‍കോവിലില്‍ നിന്ന് ആരംഭിക്കും

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് നാഗര്‍കോവിലില്‍ നിന്ന് ആരംഭിക്കും. പുളിയൂര്‍കുറിച്ചി ദൈവസഹായം പിള്ള ദേവാലയം വരെയാണ് ആദ്യഘട്ടം. ഉച്ചയ്ക്ക് ശേഷം മുളകുമൂട് വരെയെത്തി ഇന്നത്തെ യാത്ര അവസാനിക്കും. സെപ്റ്റംബര്‍ 11 ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും.
കന്യാകുമാരിയില്‍ നിന്നാണ് യാത്രക്ക് തുടക്കമായത്. പ്രാര്‍ത്ഥനായോഗത്തിനു ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നിന്നും പതാക രാഹുല്‍ ഗാന്ധി ഏറ്റു വാങ്ങിയതോടെയാണ് 150 ദിവസം നീളന്ന യാത്രക്ക് തുടക്കമായത്.