ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. നവംബർ ആറിനും പതിനൊന്നിനും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ടം നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 17ഉം രണ്ടാംഘട്ടം നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 20 ഉം ആണ്. വോട്ടെണ്ണൽ നവംബർ14ന് നടക്കും.
കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് കരട് വോട്ടർപട്ടിക പുറത്തുവിട്ടിരുന്നു. കരട് പട്ടികയിൽ അവകാശങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ ആവശ്യമായ സമയവും നൽകിയിരുന്നു. അന്തിമ വോട്ടർ പട്ടികയും പുറത്തുവിട്ടു. ആരുടെയെങ്കിലും പേരുകൾ ഒഴിവാക്കപ്പെട്ടെങ്കിൽ അവർക്ക് നാമനിർദേശം നൽകുന്നതിന് 10 ദിവസം മുൻപ് സമീപിക്കാൻ കഴിയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. ഇതുവരെ നടന്നതിൽ വച് നല്ല രീതിയിൽ ആയിരിക്കും ബീഹാർ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് അദേഹം പറഞ്ഞു