ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുൻതൂക്കം

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ എൻഡിഎയ്ക്ക് മുൻതൂക്കം. അധികാര തുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകളിലെ പ്രവചനം. എസ്‌ഐആറിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എൻഡിഎയ്ക്ക് അനുകൂലമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. മഹാഗഡ്ബന്ധൻ ബിഹാറിൽ എൻഡിഎയ്ക്ക് വെല്ലുവിളി ഉയർത്തില്ലെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. എല്ലാ എക്‌സിറ്റ് പോളുകളും എൻഡിഎ കേവല ഭൂരിപക്ഷം കടക്കുമെന്നാണ് പ്രവചിക്കുന്നത്.

ബിഹാറിൽ എൻഡിഎ സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. 130 മുതൽ 209 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം. മഹാസഖ്യത്തിന് 32 മുതൽ 108 വരെ സീറ്റുകളും പ്രവചിക്കുന്നു. ഏഴ് സർവേകളാണ് പുറത്തുവന്നത്. എൻഡിഎയ്ക്ക് അനുകൂലമയ ഫലങ്ങളാണ് പുറത്തുവന്നത്.

ഏഴ് സർവേകളാണ് പുറത്തുവന്നത്. എൻഡിഎയ്ക്ക് അനുകൂലമയ ഫലങ്ങളാണ് പുറത്തുവന്നത്. മാട്രിസ്-ഐഎഎൻഎസ് എക്സിറ്റ് പോളിൽ എൻഡിഎയ്ക്ക് 147 മുതൽ 167 വരെ സീറ്റുകളാണ് പറയുന്നത്. ബിജെപിക്ക് 65 മുതൽ 73 വരെയും ജെഡിയുവിന് 67 മുതൽ 75 വരെയും സീറ്റാണ് പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 70 മുതൽ 90 വരെ സീറ്റാണ് മാട്രിസിന്റെ പ്രവചനം.