മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട; രൂക്ഷവിമർശനവുമായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാൻ വീണ വിജയന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി യോഗത്തിലായിരുന്നു ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത്. വീണയ്‌ക്കെതിരായ കേസിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും എൽ ഡി എഫ് പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പിഎംശ്രീ പദ്ധതിയിൽ ബിനോയ് വിശ്വത്തിന് വ്യത്യസ്ത അഭിപ്രായമാണുള്ളതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ കാശായതിനാൽ കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ലെന്നും കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.​ എ​ക്സാ​ലോ​ജി​ക്കു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ത് ​എ​ൽ ഡി എ​ഫി​ന്റെ​ ​കേ​സ​ല്ലെ​ന്നും​ ​ര​ണ്ട് ​ക​മ്പ​നി​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​പ്ര​ശ്ന​മാ​ണെ​ന്നും ​ബി​നോ​യ് ​വി​ശ്വം ഇന്നലെ​ ​വ്യ​ക്ത​മാ​ക്കിയിരുന്നു. തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ക​ണ്ട് ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​മു​ന്ന​ണി​യെ​യും​ ​സ​ർ​ക്കാ​രി​നെ​യും​ ​ക​ട​ന്നാ​ക്ര​മി​ക്കാ​നു​ള്ള​ ​രാ​ഷ്ട്രീ​യ​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ് ​എ​സ് എ​ഫ് ഐ ഒ​ ​കു​റ്റ​പ​ത്ര​ത്തി​ന് ​പി​ന്നി​ലെ​ന്നാ​ണ് ​സി ​പി എം​ ​വാ​ദം.​

ലഹരിക്കെതിരെ നോ പറഞ്ഞ് നാഷണല്‍ കോളജ് വിദ്യാര്‍ഥികള്‍

​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ളു​ടെ​ ​കാ​ര്യം​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യു​ടെ​ ​നി​ല​പാ​ട​ല്ല​ ​എ​ന്ന് ​ബി​നോ​യ് ​വി​ശ്വം​ ​ഇ​ന്ന​ലെ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞിരുന്നു. സി എം ആ​ർ എ​ല്ലും​ ​എ​ക്സാ​ലോ​ജി​ക്കും​ ​ത​മ്മി​ലെ​ ​ഇ​ട​പാ​ടു​ക​ൾ​ ​സു​താ​ര്യ​മാ​യി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ല​ക്ഷ്യ​മി​ട്ട് ​ന​ട​ത്തി​യ​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നാ​ണ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം വി ഗോ​വി​ന്ദ​ൻ​ ​ആ​രോ​പി​ച്ച​ത്. കേ​സ് ​ഇ​തു​വ​രെ​ ​രാ​ഷ്ട്രീ​യ​ ​പ്രേ​രി​ത​മെ​ന്ന് ​പ​റ​യാ​വു​ന്ന​ ​നി​ല​യി​ലേ​ക്ക് ​എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ​സി പി ഐ​ ​നി​ല​പാ​ട്.​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ ​കേ​സ് ​രാ​ഷ്ട്രീ​യ​ ​പ്രേ​രി​ത​നീ​ക്ക​മാ​യി​ ​മാ​റ്റാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​അ​പ്പോ​ൾ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​നേ​രി​ടു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കു​ന്നു.എ​ന്നാ​ൽ,​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ക​ണ്ട് ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​മു​ന്ന​ണി​യെ​യും​ ​സ​ർ​ക്കാ​രി​നെ​യും​ ​ക​ട​ന്നാ​ക്ര​മി​ക്കാ​നു​ള്ള​ ​രാ​ഷ്ട്രീ​യ​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ് ​എ​സ്.​എ​ഫ്.​ഐ.​ഒ​ ​കു​റ്റ​പ​ത്ര​ത്തി​ന് ​പി​ന്നി​ലെ​ന്നാ​ണ് ​സി.​പി.​എം​ ​വാ​ദം.​ ​സി.​എം.​ആ​ർ.​എ​ല്ലും​ ​എ​ക്സാ​ലോ​ജി​ക്കും​ ​ത​മ്മി​ലെ​ ​ഇ​ട​പാ​ടു​ക​ൾ​ ​സു​താ​ര്യ​മാ​യി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ല​ക്ഷ്യ​മി​ട്ട് ​ന​ട​ത്തി​യ​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നാ​ണ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​ആ​രോ​പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *