പിറന്നാൾ ദർശനവും സമ്മാനവും വേറെ കാര്യം; ബില്ലുകളുടെ കാര്യത്തിൽ ഒരു പരിഗണനയും ഇല്ലെന്ന് ഗവർണർ

ആരിഫ് മുഹമ്മദ് ഖാൻ മാറി രാജേന്ദ്ര ആർലേക്കർ എത്തിയതിന് പിന്നാലെ കണ്ടത് സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിറന്നാൾ ദിനത്തിൽ ക്ലിഫ് ഹൗസിൽ നേരിട്ട് എത്തി ആശംസകൾ അറിയിച്ചതോടെ ഇരുകൂട്ടരും ഒന്നിച്ചു എന്ന നിലയിൽ പ്രചരണവും നടന്നു. എന്നാൽ നയപരമായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗവർണർ.

നിയമസഭ പാസാക്കിയ സർവകലാശാല ഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിടില്ല. ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതാണ് ബിൽ. ബിൽ പ്രകാരം ചാൻസലരുടെ അധികാരം ഉന്നതവിദ്യാഭ്യാസ മന്ത്രിക്കാകും. ഇതേതുടർന്ന് നിയമോപദേശം തേടിയപ്പോഴാണ് ഒപ്പിടേണ്ടെന്ന തീരുമാനത്തിൽ രാജ്ഭവൻ എത്തിയത്. ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനാണ് സാധ്യത.

ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു രാജ്ഭവനിൽ എത്തി ബില്ലിൽ വിശദീകരണം നൽകിയിരുന്നു. അതിനുശേഷമാണ് നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകിയത്. അതേസമയം സഭ പാസാക്കിയ സ്വകാര്യ സർവകലാശാല ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കും. രാജേന്ദ്ര അലേക്കർ ഗവർണരായ ശേഷം അയമായാണു ബില്ലിൻ്റെ പേരിൽ സർക്കാരുമായി ഏറ്റുമുട്ടൽ പ്രഖ്യാപിക്കുന്നത്.

നേരത്തെ കാരണവർ വധക്കേസ് പ്രതി ഷെറിന് ഉൾപ്പെടെ ഉള്ളവരുടെ ജയിൽ മോചനത്തിനായുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ മടക്കിയിരുന്നു. എന്നാൽ ഗവർണറുമായി ഇനി ഏറ്റുമുട്ടൽ വേണ്ട എന്ന നിലപാടിൽ സർക്കാർ ആ വിഷയത്തിൽ മൗനം പാലിച്ചു. എന്നാൽ ബിൽ ഒപ്പിടില്ലെന്ന് നിലപാടിൽ സർക്കാർ എന്ത് തുടർ നടപടിയാണ് എന്നത് അറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *