കൊല്ലം: മയിലാപൂരില്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു. തട്ടാമല സന്തോഷിനാണ് കടിയേറ്റത്. കടിയേറ്റിട്ടും നിയന്ത്രണം കൈവിടാതെ മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്. ഇതിനോടകം തന്നെ 10 ആന്റിവെനം സന്തോഷിന്റെ ദേഹത്ത് കുത്തിവച്ചു.
ഇന്ന് രാവിലെയോടെയാണ് സംഭവം. മയിലാപൂര്‍ സ്വദേശി അശോകിന്റെ വീട്ടിലെ മീന്‍ വളര്‍ത്തുന്ന ചെറിയ ഫ്രിഡ്ജില്‍ വല വിരിച്ചിരുന്നു. ഇതിനുള്ളില്‍ പാമ്പ് കുടുങ്ങി പോയത്. മൂര്‍ഖനെ വലയില്‍ നിന്ന് മാറ്റുന്നതിനിടെയാണ് സന്തോഷിന്റെ തള്ളവിരലിന് കടിയേറ്റത്.