എംഎല്‍എയുടെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 22 പേര്‍ക്ക് പരിക്ക്

ഒഡീഷ: ബിജെഡി എംഎല്‍എയുടെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഉള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പോലീസുകാരുമുണ്ട്. ചിലിക എംഎല്‍എ പ്രശാന്ത് ജഗ്‌ദേവ് ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ പ്രകോപിതരായ ജനക്കൂട്ടം എംഎല്‍എയുടെ വാഹനത്തെ ആക്രമിച്ചു. ബനാപൂര്‍ ബ്ലോക് ഡവലപ്‌മെന്റ് ഓഫീസില്‍ ബ്ലോക് ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നതിനാല്‍ ധാരാളം ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ തടിച്ചുകൂടിയിരുന്നു. അവര്‍ക്കിടയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.

തുടര്‍ന്ന് നാട്ടുകാര്‍ എംഎല്‍എ പ്രശാന്ത് ജഗ്‌ദേവിനെ കാറില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കി മര്‍ദിച്ചു. ആക്രമണത്തില്‍ ജഗ്‌ദേവിന് ഗുരുതരമായി പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *