ദില്ലിയിൽ ബി ജെ പി മുന്നേറ്റം; 33 സീറ്റുകളിൽ ലീഡ് , കേജരിവാൾ പിന്നിൽ

ദില്ലിയിൽ ബി ജെ പി മുന്നേറ്റം. 33 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുമ്പോൾ സീറ്റുകളിൽ ആണ് എ.എപിക്ക് ലീഡ്.ആദ്യ ഫല സൂചനകൾ എഎപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കേജരിവാളും അതീഷിയും പിന്നിലാണ്.കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു.70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്.എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോൺഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും.