ബിജെപി ബന്ധം: പിണറായി വിജയന് കുരുക്കയി ദേവഗൗഡയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര പുറത്ത് വിട്ട് മുന്‍ പ്രധാനമന്ത്രിയും ജഡിഎസ് നേതാവുമയ എച്ച്. ഡി ദേവഗൗഡ.
കര്‍ണാടകത്തില്‍ ജെ. ഡി. എസ്, ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചുവെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി ദേവഗൗഡ രംഗത്തെത്തിയിരുന്നു.ഇതാണ് വിവാദമയത്.
ബിജെപിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം പുറത്തു വരുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.

ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ബിജെപി സര്‍ക്കാരുമായുള്ള ജെഡിഎസിന്റെ ബന്ധം പിണറായി വിജയനെ അറിയിച്ചുവെന്നും അദ്ദേഹം സമ്മതിച്ചുവെന്നും അതുകൊണ്ടാണ് കേരളത്തില്‍ ഇപ്പോഴും ഇടത് സര്‍ക്കാരില്‍ തങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നും ദേവഗൗഡ പറഞ്ഞു. എന്‍ ഡി എ സഖ്യത്തെ എതിര്‍ത്ത പാര്‍ട്ടി കര്‍ണാടക അദ്ധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ദേവഗൗഡയുടെ വിവാദ പരാമര്‍ശം.

ജെഡിഎസ് കേരള ഘടകം എന്‍ഡിഎ ബന്ധത്തെ എതിര്‍ത്ത് എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന നിര്‍വാഹക സമിതിയോഗം ചേര്‍ന്ന് എന്‍ഡിഎ സഖ്യത്തില്‍ ചേരാനുള്ള തീരുമാനത്തിനെതിരെ പ്രമേയവും പാസാക്കിയിരുന്നു.ദേവഗൗഡയുടെ വെളിപ്പെടുത്തലോടുകൂടി സി പി എം കടുത്ത പ്രതിരോധത്തിലായി. മുഖ്യമന്ത്രിക്കെതിരെ യു ഡി എഫ് രംഗത്തെത്തുകയും ചെയ്തു.
ദേവഗൗഡയുടെ വെളിപ്പെടുത്തലോട് കുടി ബി.ജെ.പി- പിണറായി അന്തര്‍ധാര മറനീക്കി പുറത്ത് വന്നു എന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ കുട്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു.

സി പി എം- ബി ജെ പി അവിഹിത ബന്ധം തെളിഞ്ഞുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശശി തരൂര്‍ എം പിയും ആവശ്യപ്പെട്ടു.അതിനിടെ ദേവഗൗഡയുടെ വെളിപ്പെടുത്തലിനെത്തള്ളി സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍ കുമാര്‍ രംഗത്തെത്തി. ദേവഗൗഡയെ പോലൊരാള്‍ തന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയം തീരുമാനിക്കുന്നത് മറ്റൊരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തിട്ടാണെന്ന് പറയുന്നത് രാഷ്ട്രീയത്തിലെ അല്‍പ്പത്തവും അസംബന്ധവുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്

 

Leave a Reply

Your email address will not be published. Required fields are marked *