ത്രിപുരയിലും നാഗാലാന്‍ഡിലും ബി ജെ പി സഖ്യം ; മേഘാലയയില്‍ എന്‍ പി പി

ത്രിപുരയിലും നാഗാലാന്‍ഡിലും ഭരണം ഉറപ്പിച്ച് ബി ജെ പി സഖ്യം. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ത്രിപുരയില്‍ ബി ജെ പി 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. സഖ്യത്തിന്റെ ഭാഗമായ ഐ പി എഫ് ടി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. സി പി എം- കോണ്‍ഗ്രസ് സഖ്യം 15 സീറ്റുകളിലും തിപ്ര മോത്ത പാര്‍ട്ടി 11 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു.
നാഗാലാന്‍ഡില്‍ എന്‍ ഡി പി പി 26 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബി ജെ പി 14 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നു. അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവ്‌ലെ) രണ്ട് സീറ്റുകളില്‍ ജയിച്ചു. മേഘാലയയില്‍ എന്‍ പി പി 23 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്. തൃണമൂലും ബി ജെ പിയും അഞ്ച് വീതവും യു ഡി പി ഒമ്പതും സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.