കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഭരണം കിട്ടിയാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നല്കാന് ഡീൽ ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസും ലീഗും ഇതിന് മറുപടി പറയണം. ലീഗ് വർഗീയ പാർട്ടിയാണ്. അവർക്ക് ആറാം മന്ത്രിയെ കൊടുക്കാം എന്ന് കോൺഗ്രസ് ധാരണ ഉണ്ടാക്കിയിട്ടുണ്ടോ? സിപിഎമ്മിന് വലിയ തിരിച്ചടി തെരഞ്ഞെടുപ്പിൽ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു
കോൺഗ്രസ് നുണ പറയുന്ന പാര്‍ട്ടിയാണ്. പട്ടേൽ, ശാസ്ത്രി, കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരൊക്കെ ഉണ്ടായിരുന്ന പാർട്ടിയാണത്. രാഹുൽ ഗാന്ധി വന്നപ്പോൾ ഒന്നിനും കൊള്ളാത്ത പാർട്ടി ആയി. ഇന്ദിര ഗാന്ധി നല്ല നേതാവായിരുന്നു. അവരുടെ പേരാണ് വ്യാജ ഗ്യാരന്റിക്ക് നൽകിയതെന്നും അദ്ദേഹം പരിഹസിച്ചു