ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിന് കേന്ദ്രത്തിന്റെ പിന്തുണ, ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യപ്രതികരണം പാടില്ല

പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസിന് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ പിന്തുണ. മുഖ്യമന്ത്രി മമതാ ബാനർജിയുമായി സഹകരിച്ച് പോവുന്ന ഗവർണർക്കെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. വിഷയത്തിൽ പരസ്യപ്രതികരണം പാടില്ലെന്ന് സംസ്ഥാന നേതാക്കൾക്ക് കേന്ദ്രം നിർദേശം നൽകി.
നേരത്തെ ജഗ്ദീപ് ധൻഖർ ബംഗാൾ ഗവർണറായിരുന്ന സമയത്ത് സംസ്ഥാന സർക്കാറുമായി ഏറ്റുമുട്ടൽ പതിവായിരുന്നു. ധൻഖർ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ആനന്ദബോസിനെ ഗവർണറായി നിയമിച്ചത്. മുഖ്യമന്ത്രിയുമായി സഹകരിച്ച് പോവുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.