ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ  കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് തോ​ല്‍വി.  കൊ​ല്‍ക്ക​ത്ത​യി​ല്‍ ന​ട​ന്ന ക​ളി​യി​ല്‍ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തോ​ല്‍വി. ഇ​തോ​ടെ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ പ്ലേ ​ഓ​ഫി​ലെ​ത്തി. 

6-ാം മി​നു​റ്റി​ല്‍ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​ക്കോ​സി​ന്‍റെ ഗോ​ളി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍ 23-ാം മി​നി​റ്റി​ല്‍ കാ​ള്‍ മ​ക്‌​ഹ്യൂം സ​മ​നി​ല നേ​ടി.  1-1ന് ​മ​ത്സ​രം ഇ​ട​വേ​ള​യ്ക്ക് പി​രി​ഞ്ഞി​രു​ന്നു. 72-ാം മി​നി​റ്റി​ല്‍ ര​ണ്ടാം ഗോ​ള്‍ നേ​ടി മ​ക്‌​ഹ്യൂം എ​ടി​കെ​യു​ടെ ജ​യ​മു​റ​പ്പി​ച്ചു. 64ാം മി​നി​റ്റി​ല്‍ രാ​ഹു​ല്‍ കെ​പി ര​ണ്ട് മ​ഞ്ഞ​ക്കാ​ര്‍ഡ് വ​ഴ​ങ്ങി റെ​ഡ് വാ​ങ്ങി പു​റ​ത്താ​യ​ത് തി​രി​ച്ച​ടി​യാ​യി. . ജ​യ​ത്തോ​ടെ എ​ടി​കെ ബ​ഗാ​ന്‍ പ്ലേ ​ഓ​ഫ് ഉ​റ​പ്പാ​ക്കി. 31 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​തെ​ത്തി. 

Leave a Reply

Your email address will not be published. Required fields are marked *