റിസര്‍വ് ബാങ്കിന് ബോംബ് ഭീഷണി സന്ദേശം

മുംബയ്:റിസര്‍വ് ബാങ്കിന് ബോംബ് ഭീഷണി സന്ദേശം. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് എന്നിവരുടെ രാജി ആവശ്യപ്പെട്ടാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. മുംബയിലെ ആര്‍ബിഐ ഓഫീസ് ഉള്‍പ്പടെ 11 സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഇമെയിലില്‍ ലഭിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നു. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളില്‍ 1.30 സ്ഫോടനം നടക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
പരിശോധനയില്‍ സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ല. എംആര്‍എ മാര്‍ഗ് പൊലീസ് സ്റ്റേഷന് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങള്‍ നഗരത്തിലെ പലഭാഗത്ത് നടക്കുന്ന ഈ സമയത്ത് ബോംബ് ഭീഷണി സന്ദേശം എത്തിയത് ആശങ്കയ്ക്ക് ഇടയാക്കുന്നു. എന്നാല്‍ ഇത് വ്യാജ സന്ദേശമായിരിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സികള്‍.