75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യം; പ്രയോജനപ്പെടുത്താം ഈ അവസരം

ന്യൂഡല്‍ഹി: . 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ഇത്തരമൊരു പദ്ധതിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ജൂലായ് 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിന് സൗജന്യമായി നല്‍കും. 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസ് എടുക്കാം.