കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് (61) അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ മാങ്കൊമ്പ് സ്വദേശിയാണ്. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നാടകകൃത്ത്, പ്രഭാഷകൻ, എന്നീ നിലകളിലും ശ്രദ്ധേയനായി. ആദ്യകാല ടെലിവിഷൻ അവതാരകരിലൊരാളായിരുന്നു ബീയാർ പ്രസാദ്. മോഹൻലാലിന്റെ കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെ സിനിമാ ഗാനരചയിതാവായി. രണ്ടുവര്‍ഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു. ഒരു ചാനൽ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. തുടർന്ന് മസ്തിഷ്കാഘാതം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *