ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻറിൽ വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. രണ്ട് അഗ്നിരക്ഷാ യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തീ അണയ്ക്കാനുള്ള ഊർജിത ശ്രമം തുടരുകയാണ്. കൂടുതൽ ഫയർ യൂണിറ്റുകൾ ബ്രഹ്മപുരത്തേക്ക് എത്തും. ആശങ്കപ്പെടാനില്ലെന്നും പൂർണ്ണ സജ്ജമെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ അറിയിച്ചു.

സെക്ടർ ഒന്നിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടി ഭാഗത്ത് നിന്നുമാണ് തീ ഉയർന്നതെന്നാണ് വിവരം. ഉണ്ടായിരിക്കുന്നത് ചെറിയ തീപിടുത്തമാണെന്നും വളരെ വേഗം തീയണക്കാൻ കഴിയുമെന്നുമാണെന്നാണ് തൃക്കാക്കര ഫയർ ഓഫീസർ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *