തീപിടുത്തത്തിനുശേഷമുളള ആദ്യ മഴ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മലിനീകരണ നിയന്ത്രണ ബോർ‍ഡ്

കൊച്ചി: ബ്രഹ്മപുരത്തെ പുകയണഞ്ഞാലും കൊച്ചി നിവാസികൾ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർ‍ഡ് മുന്നറിയിപ്പ്. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിൻ പോലുളള വിഷവസ്തുക്കൾ അന്തരീക്ഷത്തിൽ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ തീയടങ്ങിയശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ആദ്യ മഴയില്‍ അന്തരീക്ഷത്തിലുളള ഡയോക്സിൻ അടക്കമുളളവ മഴവെളളത്തിനൊപ്പം കുടിവെളള സ്രോതസുകളിൽ എത്താൻ സാധ്യത ഏറെയാണ്. സമീപജില്ലകളായ കോട്ടയം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലും ഭീഷണി ഒഴിഞ്ഞിട്ടില്ല.
ബ്രഹ്മപുരം പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിയുണ്ടായിരുന്നില്ല. നിയമവിരുദ്ധമായാണ് ഇവിടം പ്രവർത്തിച്ചിരുന്നുന്നത്. മാലിന്യ സംസ്കാരണ പ്ലാന്‍റെന്ന് ബ്രഹ്മപുരത്തെ വിളിക്കാനാകില്ല. പൊല്യൂഷൻ കൺട്രോൾ ബോ‍ർഡ് നൽകിയ മുന്നറിയിപ്പുകൾ കോർപറേഷൻ പല തവണ അവഗണിച്ചു.  ഈ നിലയിലാണെങ്കിൽ ബ്രഹ്മപുരത്ത് ഇനിയും തീപിടിക്കാൻ സാധ്യതയുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *