അധികാരമേറ്റ് 45-ാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസമാണ് രാജി. പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് രാജി വച്ചത്. തനിക്ക് ജനാഭിലാഷം പാലിക്കാനായില്ലെന്ന് രാജിക്ക് പിന്നാലെ ലിസ്ട്രസ് പറഞ്ഞു. ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസിന്റെ രാജി.
അതേസമയം, പിന്‍ഗാമിയെ തെരഞ്ഞെടുക്കുംവരെ ലിസ്ട്രസ് കാവല്‍ പ്രധാനമന്ത്രിയായി തുടരും. കഴിഞ്ഞമാസം പ്രഖ്യാപിച്ച നികുതി പരിഷ്‌കാരത്തിന്റെ ഫലമായി വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ലിസിന്റെ രാജിക്കായി മുറവിളി ഉയര്‍ന്നിരുന്നു.