നഗരസഭയിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് അന്വേഷണത്തില്‍ നിന്നും സൈബര്‍ പോലീസ് തെറിച്ചു, ഇനി അന്വേഷണ ചുമതല ലോക്കല്‍ പോലീസിന്

തിരുവനന്തപുരം: നഗരസഭയിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് കേസ് അന്വേഷണ സംഘത്തെ വിപുലീകരിച്ചു.കന്റോണ്‍മെന്റ് എ സി പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണം സൈബര്‍ പോലീസില്‍ നിന്ന് മ്യൂസിയം പോലീസിന് കൈമാറി. കേസില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരും ഇടനിലക്കാരും ഉള്‍പ്പടെ നാലുപേരെ കസ്റ്റഡയില്‍ സൈബര്‍ പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
നഗരസഭാ കെട്ടിട നമ്പര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് താല്‍ക്കാലിക ജീവനക്കാരടക്കം നാലുപേരെ സൈബര്‍ പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. താല്‍ക്കാലിക ജീവനക്കാരായ ഇന്ദു , സജി. എന്നിവരയും ഇവര്‍ക്ക് ഒത്താശ ചെയ്ത രണ്ട് ഇടനിലക്കാരെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്. തട്ടിപ്പ് കണ്ടെത്തിയപ്പോള്‍ താല്‍ക്കാലിക ജീവാക്കരാ രണ്ടു ജീവനക്കാരെ ജോലിയില്‍നിന്ന് നീക്കിയിരുന്നു.
അതേസമയം, കെട്ടിട നമ്പര്‍ തട്ടിപ്പില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ഇന്നലെ സൈബ പോലീസ് ചോദ്യം ചെയ്തവരില്‍ കോര്‍പറേഷന്‍ ജീവനക്കാരുമുണ്ടെന്നും കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് അന്വേഷണത്തിലൂടെ മനസിലാകുമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. മേയറുടെ പരാതിയെ തുടര്‍ന്നാണ് സൈബര്‍ പോലീസിനെ അന്വേഷണ ചുമതയില്‍ നിന്ന് നീക്കി ലോക്കല്‍ പോലീസിനെ ഏല്‍്പിച്ചത്.