പ്രായ പരിധി നടപ്പാക്കി ; സിപിഐ സംസ്ഥാന കൗണ്‍സില്‍ പട്ടികയില്‍ നിന്ന് സി ദിവാകരന്‍ പുറത്ത്

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള പട്ടികയില്‍ നിന്ന് സി ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗണ്‍സിലില്‍ നിന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ദിവാകരനെ ഒഴിവാക്കിയത്. സംസ്ഥാന കൗണ്‍സില്‍ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനം. 75 വയസ്സെന്ന ഉയര്‍ന്ന പ്രായപരിധി നടപ്പാക്കാന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചതാണ് പട്ടികയില്‍ നിന്ന് അദ്ദേഹം പുറത്തുപോകാന്‍ കാരണമായത്.
മുന്‍ സംസ്ഥാന കൗണ്‍സിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങള്‍ ഈ പ്രാവിശ്യം പുതിയതായി പട്ടികയിലിടം നേടി. ജില്ലാ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് സംസ്ഥാന കൗണ്‍സിലിലേക്ക് അംഗങ്ങളെ തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *