കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് : കോഴിക്കോട് എന്‍ഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി നിധിൻ ശർമ്മ (22) ആണ് മരിച്ചത്. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനയറിങ് വിദ്യാർഥി ആയിരുന്നു. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ജീവിക്കാൻ താൽപര്യം ഇല്ലെന്ന് സുഹൃത്തുകൾക്ക് ഇയാൾ സന്ദേശം അയച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *