മുതിര്‍ന്ന നേതാക്കളെ ഞെട്ടിച്ച് കെ പി സി സി ആസ്ഥാനത്ത് തരൂരിനായി പ്രചാരണ ബോര്‍ഡ്

കെപിസിസിയിലെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഖാര്‍ഗയെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ നേതാക്കളെ ഞെട്ടിച്ച് കെ പി സി സി ആസ്ഥാനത്ത് തരൂരിനായി പ്രചാരണ ബോര്‍ഡ്. ‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്ന ആഹ്വാനവുമായാണ് ഫ്ളക്സ് ബോര്‍ഡ്. മുതിര്‍ന്ന നേതാക്കള്‍ക്കു തിരിച്ചടിയായിരിക്കുകയാണ് ഈ ബോര്‍ഡ്.
രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ ഖാര്‍ഗോക്കായി പ്രചാരണ പരിപാടികളിലും പങ്കെടുത്തു വരികയാണ്. കേരളത്തില്‍ തരൂരിനായി പതിനഞ്ചോളം നേതാക്കള്‍ മാത്രമാണു പരസ്യമായി രംഗത്തുവന്നത്.