നാളെത്തെ കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ല; ഒരു യുഡിഎഫ് നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ല; രാജി സ്വന്ത ഇഷ്ടപ്രകാരം

പാലക്കാട്: യുഡിഎഫിലേക്ക് പോകുന്നതിന്റെ ഭാഗമായല്ല കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതെന്ന് പാലക്കാട് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് പികെ ശശി. കെടിഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് താന്‍ സ്വന്ത ഇഷ്ടപ്രകാരമാണ് രാജിവച്ചത്. ഇന്നലെ ഉച്ചക്ക് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. അതിന് ആരുടെയോ സമ്മര്‍ദ്ദമോ പ്രേരണയോ, നിര്‍ദേശമോ ഉണ്ടായിരുന്നില്ലെന്നും ശശി പറഞ്ഞു.

ഒരു കമ്മിറ്റിയും രാജിവയ്ക്കാന്‍ തന്നോട് നിര്‍ദേശിച്ചിരുന്നില്ല. അഞ്ച് വര്‍ഷക്കാലത്തെ കെടിഡിസി പ്രവര്‍ത്തനത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്ന് രാജിക്കത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു ടീമായി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണ് കെടിഡിസി ലാഭത്തിലാക്കാന്‍ കഴിഞ്ഞത്. അതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നും ശശി പറഞ്ഞു.