നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ വൈകുന്നു. കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയായ കാവ്യാമാധവനെ വീട്ടില്‍ ചോദ്യം ചെയ്യാന്‍ ബുദ്ധിമുട്ട് അറിയിച്ച് അന്വേഷണസംഘം. സൗകര്യമുള്ള മറ്റൊരു സ്ഥലം ഉടന്‍ അതായത് ഇന്ന് തന്നെ നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണസംഘം കാവ്യയോട് ആവശ്യപ്പെട്ടു.
ലഭ്യമായ ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.
കാവ്യയില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്.