സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്‌ത്രീധന പീഡന പരാതിയിൽ കേസ്

ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്‌ത്രീധന പീഡന പരാതിയിൽ കേസ്. ഭാര്യ മിനിസ നൽകിയ പരാതിയിൽ കരീലക്കുളങ്ങര പൊലീസാണ് ബിപിനെതിരെ കേസെടുത്തത്. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവും ബിപിന്റെ അമ്മയുമായ പ്രസന്നകുമാരിയാണ് കേസിൽ രണ്ടാം പ്രതി.

മുൻപ് മിനിസയുടെ പരാതി സിപിഎം നേതൃത്വത്തിന് നൽകിയിരുന്നു. അവിഹിതബന്ധം ചോദ്യം ചെയ്‌തതിന് മർദ്ദിച്ചെന്ന പരാതിയിൽ സിപിഎം ബിപിൻ സി ബാബുവിനെതിരെ നടപടിയുമെടുത്തിരുന്നു. ഇതിനിടെ സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായ ബിപിൻ സി ബാബു പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്. രണ്ട് ദിവസം മുൻപാണ് ബിപിൻ സിയുടെ ഭാര്യ പൊലീസിൽ പരാതിപ്പെട്ടത്.ബിപിൻ സി ബാബു തന്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ സ്‌ത്രീധനമായി വാങ്ങിയെന്നും കൂടുതൽ സ്‌ത്രീധനത്തിനായി കരണത്തടിച്ചെന്നും പരാതിയിലുണ്ട്.

ശാരീരികമായി ഉപദ്രവിച്ചെന്നും തേപ്പുപെട്ടിയെടുത്ത് അടിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തതിന് മ‌ർദ്ദിച്ചെന്നും പരാതിയുണ്ട്.സിപിഎം ആലപ്പുഴ ജില്ലയിൽ വിഭാഗീയത പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോഴാണ് പ്രധാന നേതാവായ ബിപിൻ സി ബാബു പാർട്ടി വിട്ടത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്‌ണപുരം ഡിവിഷൻ അംഗം,​ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,​ മുതുകുളം ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്,​ കേരള സർവകലാശാല സെനറ്റ് അംഗം എന്നീ പ്രധാന പദവികൾ വഹിച്ചിട്ടുള്ളയാളാണ് ബിപിൻ സി ബാബു.

Leave a Reply

Your email address will not be published. Required fields are marked *