സജി ചെറിയാനെതിരെ കേസെടുത്തു; മുന്‍ മന്ത്രിക്കെതിരെ കേസെടുത്തത് ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് ചുമത്തി

തിരുവല്ല: ഭരണഘടനയെ അവഹേളിച്ച് സംസാരിച്ച മുന്‍ മന്ത്രി സജി ചെറിയാനെതിരെ കീഴ്വായ്പ്പൂര് പൊലീസ് കേസെടുത്തു. ്.ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് പ്രകാരമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടിയേക്കാവുന്ന കുറ്റമാണ്. വിവാദ പ്രസംഗത്തെത്തുടര്‍ന്ന് മന്ത്രി സ്ഥാനം സജി ചെറിയാന് രാജിവെച്ചിരുന്നു.
വിവാദമുണ്ടായപ്പോള്‍ താന്‍ എന്തിന് രാജിവെക്കണം, എന്താണ് പ്രശ്നം എന്നായിരുന്നു എകെജി സെന്ററില്‍ നിന്നും ഇറങ്ങിയ സജി ചെറിയാന് മാധ്യമങ്ങളോട് ചോദിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം അദ്ദേഹം മന്ത്രി സ്ഥാനം നിന്നും രാജി വെക്കുകയായിരുന്നു.
എന്നാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ത സജി ചെറിയാന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നാണ് കോണ്‍ഗ്രസ്, യുഡിഎഫ് ആവശ്യം. സജിചെറിയാന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം പറയണം. ഈ വിഷയത്തില്‍ പ്രതിപക്ഷം നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നുണ്ട്.